ബാഗ്ദാദ് : ബാഗ്ദാദിലെ യുഎസ് സൈനിക കേന്ദ്രത്തില്‍ സ്ഫോടനം. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ബുധനാഴ്ച ബാഗ്ദാദിലേക്ക് സന്ദര്‍ശനം നടത്താനിരിക്കെയാണ് സ്‌ഫോടനം. അദ്ദേഹം അധികാരമേറ്റതിന് ശേഷമുള്ള ആദ്യത്തെ ഔദ്യോഗിക വിദേശ യാത്രയാണ്.
രാത്രി 11 മണിയോടെ സ്ഫോടന ശബ്ദം കേട്ടതായി ഇറാഖിലെ സെക്യൂരിറ്റി മീഡിയ സെല്‍ പ്രസ്താവനയില്‍ പറഞ്ഞു. വിമാനത്താവളത്തില്‍, യുഎസ് നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സഖ്യത്തിന്റെ ഉപദേശകരുടെ പ്രദേശത്തായിരുന്നു സ്‌ഫോടനം നടന്നത്. നാശനഷ്ടങ്ങളെക്കുറിച്ചോ ആളപായത്തെക്കുറിച്ചോ ഒരു റിപ്പോര്‍ട്ടും പുറത്തുവിട്ടിട്ടില്ല.

Comments are closed.