Ultimate magazine theme for WordPress.

കുറ്റം ചെയ്‌താൽ പത്ത് വയസുള്ള കുട്ടിയും ജയിലിൽ പോകും: പുതിയ തീരുമാനവുമായി ഓസ്ട്രേലിയൻ നോർത്തേൺ ടെറിട്ടറി

സിഡ്‌നി : കുറ്റം ചെയ്തവരെ ജയിലിൽ അടയ്ക്കാനുള്ള പ്രായം പത്ത് ആക്കി മാറ്റാനൊരുങ്ങി ഓസ്ട്രേലിയൻ നോർത്തേൺ ടെറിട്ടറി. ഗസ്റ്റിൽ തിരഞ്ഞെടുക്കപ്പെട്ട കൺട്രി ലിബറൽ പാർട്ടി സർക്കാരാണ് പ്രായപരിധി പഴയപടിയാക്കാൻ തീരുമാനമെടുത്തത്.

കുറ്റവാളികളെ ജയിലിൽ അടയ്ക്കാനുള്ള കുറഞ്ഞ പ്രായം പന്ത്രണ്ട് ആയി ഉയർത്താനുള്ള മുൻ ഭരണകൂടത്തിൻ്റെ തീരുമാനത്തിൽ മാറ്റം വരുത്തുകയാണ് പുതിയ സർക്കാർ. കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ ഇത് അനിവാര്യമാണെന്ന് ഭരണകൂടം പറയുന്നു. മനുഷ്യാവകാശ സംഘടനകളും തദ്ദേശീയ ഗ്രൂപ്പുകളും ഡോക്‌ടർമാരും ഈ തീരുമാനത്തിന് എതിരാണെങ്കിലും ജയിലടയ്ക്കുന്നവരുടെ പ്രായപരിധി പത്ത് വയസാക്കുന്നത് ആത്യന്തികമായി കുട്ടികളെ സംരക്ഷിക്കുമെന്നാണ് ഭരണകൂടം വാദിക്കുന്നത്.

Leave A Reply

Your email address will not be published.