Ultimate magazine theme for WordPress.

സൈനിക പരിശീലനത്തിനിടെ അപകടം; 5 സൈനികര്‍ക്ക് മരണം

ശ്രീനഗര്‍ : സൈനിക പരിശീലനത്തിനിടെ അപകടത്തില്‍പ്പെട്ട് അഞ്ച് സൈനികര്‍ മരിച്ചു. ലഡാക്കിലെ ദൗലത് ബേഗ് ഓള്‍ഡിയില്‍ ടാങ്കുകളുടെ പരിശീലനത്തിനിടെയാണ് അപകടം ഉണ്ടായത്.

നദി മുറിച്ചുകടക്കുന്നതിടെ ജലനിരപ്പ് കുത്തനെ ഉയര്‍ന്നതോടെ ടാങ്കുകള്‍ അപകടത്തില്‍പ്പെടുകയായിരുന്നു. ടി- 72 ടാങ്കാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ ഒരാള്‍ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറാണ്. ഒരാളുടെ മൃതദേഹം കണ്ടുകിട്ടിയതായും മറ്റുളളവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നുമാണ് വിവരം.

Leave A Reply

Your email address will not be published.