30-മത് ചെറുവയ്ക്കൽ കൺവെൻഷന് അനുഗ്രഹീത തുടക്കം
വാർത്ത: കൊച്ചുമോൻ ആന്താര്യത്ത്
ചെറുവയ്ക്കൽ : ഐ. പി. സി. വേങ്ങൂർ സെന്റർന്റെയും, കിളിമാനൂർ ഏര്യയുടെയും ന്യൂ ലൈഫ് ബിബ്ളിക്കൽ സെമിനാരിയുടയും ആഭിമുഖ്യത്തിൽ 30 മത് ചെറുവയ്ക്കൽ കൺവൻഷൻ ചെറുവക്കൽ ന്യൂ ലൈഫ് ഗ്രൗണ്ടിൽ ഇന്നലെ റവ. ഡോ.ജോൺസൻ ഡാനിയേൽ ഉത്ഘാടനം ചെയ്തു. അനുഗ്രഹിക്കപെട്ട ദൈവദാസൻമാരായ പാസ്റ്റർ സജോ തോന്നിക്കുഴിയിൽ,പാസ്റ്റർ അജി ആന്റണി,പാസ്റ്റർ ജോൺസൻ മേമന, പാസ്റ്റർ കെ. ജെ തോമസ് കുമളി,പാസ്റ്റർ തോമസ് മാമ്മൻ,പാസ്റ്റർ ബാബു ചെറിയാൻ, പാസ്റ്റർ സാബു പി. സി, പാസ്റ്റർ കെ. പി ജോസ് എന്നിവർ പ്രസംഗിക്കും.ഉണർവ് യോഗങ്ങൾ, സോദരി സമാജം വാർഷികം,ചാരിറ്റി സമ്മേളനം, വേങ്ങൂർ സെന്റർ പി. വൈ. പി. എ, സൺഡേ സ്കൂൾ സംയുക്ത വാർഷികം,സംയുക്ത ആരാധന എന്നിവ കാൻവൻഷനോടനുബന്ധിച്ച് നടക്കും.ന്യൂ ലൈഫ് സിംഗേഴ്സ് ഗാന ശ്രുശൂഷകൾ നിർവഹിക്കും.ഡിസംബർ 25 വരെ വൈകിട്ട് 6 മുതൽ 9 വരെ യുള്ള മീറ്റിങ്ങുകൾക്ക് പാസ്റ്റർ ബിനു മോൻ എം,പാസ്റ്റർ അലക്സ് തോമസ്,ഇവാ വിൽസൺ സാമൂവേൽ എന്നിവർ നേതൃത്വം നൽകും.
