Ultimate magazine theme for WordPress.

പതിനാറാമത് ഗില്ഗാൽ ബിബ്ലിക്കൽ സെമിനാരി ബിരുദദാന ചടങ്ങ് ഷാർജയിൽ നടന്നു

ഷാർജ: ഗില്ഗാൽ ബിബ്ലിക്കൽ സെമിനാരി പതിനാഞ്ചാമത് ബിരുദദാനം ഡിസംബർ ഒന്നാം തിയതി 7:30 ന് ഷാർജ വർഷിപ്പ് സെന്ററിൽ ബിഷപ്പ് ഷാൻ മാത്യുവിന്റെ അധ്യക്ഷതയിൽ നടന്നു. നയനാന്ദകരമായ മാർച്ച് പാസ്റ്റോടെ ആരംഭിച്ച ചടങ്ങിൽ സെമിനാരി പ്രിൻസിപ്പാൾ ഡോ. റ്റി എം ജോയൽ വിശിഷ്ട അതിഥികളെ സദസിനു പരിചയപ്പെടുത്തി.

ഡീൻ ഓഫ് സ്റ്റുഡന്റസ് റവ. ഗ്ലാഡ്‌സൺ വർഗീസ് സെമിനാരിയെപ്പറ്റി ലഘു വിവരണം നൽകിയനന്തരം 2 തിമോ 2:21 “. ഇവയെ വിട്ടകന്നു തന്നെത്താൻ വെടിപ്പാക്കുന്നവൻ വിശുദ്ധവും ഉടമസ്ഥന്നു ഉപയോഗവുമായി നല്ലവേലെക്കു ഒക്കെയും ഒരുങ്ങിയിരിക്കുന്ന മാനപാത്രം ആയിരിക്കും” എന്ന വാക്യത്തെ ആസ്പദീകരിച്ചു “ദൈവത്തിന് മാനപാത്രം“ എന്ന തീം അസ്പദ്ധീകരിച്ച് ഡോ. സുശീൽ മാത്യു മുഖ്യ സന്ദേശം നൽകി. ചർച്ച് ഓഫ് ഗോഡ് വേൾഡ് മിഷൻ നിയമിച്ച ഗൾഫ് രാജ്യങ്ങളുടെ സൂപ്രണ്ടായ അദ്ദേഹത്തിന്റെ വാക്കുകൾ അക്ഷരാർത്ഥത്തിൽ ജന മനസ്സുകളെ ചലിപ്പിക്കുകയുണ്ടായി.

തിങ്ങി നിറഞ്ഞ സദസിൽ അക്കാദമിക് ഡീൻ റവ. സുനീഷ് ജോൺസൺ ബിരുദദാരികളെ പരിചയപ്പെടുത്തുകയും, സെമിനാരി പ്രസിഡണ്ട് ഡോ. കെ ഓ മാത്യു ബിരുദധാനം നടത്തുകയും ചെയ്തു. രജിസ്ട്രാർ സിസ്. നിഷ നൈനാൻ വ്യക്തിഗത അക്കാദമിക അവാർഡുകൾ പ്രഖ്യാപിച്ചു. ഗ്രാഡുവേറ്റ് ചെയ്ത വിദ്യാർത്ഥികളേ ഡോ. ഡേവിഡ് പീ കോക്ക് പ്രാർത്ഥിച്ച് അനുഗ്രഹിച്ചു. അസ്സോസിയേറ്റ് റെജിസ്ട്രർ സിസ്‌. എലിസബത്ത് സുനീഷിന്റെ നേതൃത്വത്തിൽ ഗ്രാജുവേഷന് വിപുലമായ ക്രമീകരണങ്ങൾ ആണ് ഒരുക്കിയിരുന്നത്. ഐപിസി ജനറൽ വൈസ് പ്രസിഡന്റ് ഡോ. വിൽസൺ ജോസഫിനേ കൂടാതേ സൗദി അറേബ്യ നാഷണൽ ഓവർസിയർ റവ. രാജൻ ശാമുവേൽ, ഖത്തർ നാഷണൽ ഓവർസിയർ റവ. സാം ടി ജോർജ്, ഒമാൻ പ്രതിനിധി റവ. അലക്സാണ്ടർ ഗീവർഗീസ് എന്നിവർ പങ്കെടുത്തു ആശംസകൾ അറിയിച്ചു. ഇതര സഭകളിൽ നിന്നുള്ള നിരവധി ദൈവദാസന്മാരുടെ സാന്നിധ്യം ചടങ്ങിന് മാറ്റ് വർധിപ്പിച്ചു. ഗിൽഗാൾ ബിബ്ലിക്കൽ സെമിനാരിയുടെ അടുത്ത ബാച്ച് അഡ്മിഷനുകൾ ആരംഭിച്ചു.
കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ ഗ്ലാഡ്സൺ വർഗ്ഗീസ് +971508559029

 

 

വാർത്ത : റവ ഗ്ലാഡ്സൺ വർഗ്ഗീസ്

Sharjah city AG
2 Comments
  1. Europa 777 Casino Bonus says

    References:

    Casino bonus ohne einzahlung Europa 777 Casino Bonus

  2. jandlfabricating.com says

    References:

    Slot machine bank jandlfabricating.com

Leave A Reply

Your email address will not be published.