Ultimate magazine theme for WordPress.

മലബാർ & മലപ്പുറം റീജണൽ പാസ്റ്റേഴ്സ് കോൺഫ്രൻസിന് അനുഗ്രഹ സമാപ്തി

വയനാട് : ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് മലബാർ & മലപ്പുറം റീജണൽ പാസ്റ്റേഴ്സ് കോൺഫ്രൻസ് ഡിസംബർ 11, 12 തീയതികളിൽ വയനാട് മീനങ്ങാടി ഐ.സി.പി.എഫ് ക്യാമ്പ് സെൻ്റെറിൽ നടന്നു. സ്‌റ്റേറ്റ് ജോ. സെക്രട്ടറി പാ. ജേക്കബ് മാത്യു ഉത്ഘാടനം ചെയ്ത കോൺഫ്രൻസിൽ ഡോ. ജയ്സൺ തോമസ് പ്രധാന പ്രസംഗകനായിരുന്നു.

കൂടാതെ വിവിധ സെഷനുകളിൽ സ്റ്റേറ്റ് പ്രസിഡൻ്റ് പാ. കുരുവിള റ്റി എം, സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് പാ. തോമസ് കെ ഏബ്രഹാം, സ്റ്റേറ്റ് സെക്രട്ടറി പാ. ബോബൻ തോമസ്, മലപ്പുറം റീജണൽ ശുശ്രൂഷകൻ പാ. എം കെ വർഗ്ഗീസ് തുടങ്ങിയവർ പ്രസംഗിച്ചു. ഗ്രൂപ്പ് ചർച്ചകൾ, ഇൻ്റെർ – ആക്റ്റീവ് പ്രോഗ്രാമുകൾ തുടങ്ങിയവ നടന്നു. പാസ്റ്റർമാരായ രാജു തോമസ്, വിൽസൺ എം ആർ, തോമസ് വർഗ്ഗീസ്, ഷൈജൻ റ്റി എ, ബിജു മങ്കട തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. പാ. അരുൺ രാജ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. വടക്കൻ കേരളത്തിൽ ത്യാഗത്തോടെ പ്രവർത്തിക്കുന്ന കർത്തൃദാസന്മാർക്ക് ആത്മീയ ഉണർവ്വ് പകർന്ന ഈ സംഗമം അവിസ്മരണീയമാണ്.

Sharjah city AG
Leave A Reply

Your email address will not be published.