Ultimate magazine theme for WordPress.

നൈജീരിയയിൽ ക്രൈസ്തവർക്ക് നേരെ ഭീകരാക്രമണം

നൈജീരിയ : നൈജീരിയയിലെ കടുന സംസ്ഥാനത്തിലെ ഗ്രാമത്തിൽ ഫുലാനി തീവ്രവാദികളുടെ ആക്രണത്തിൽ ആറ് ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടു. ഗ്രാമവാസികൾ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ആക്രമണം. ആക്രമണത്തിൽ എട്ടുപേർക്ക് പരിക്കേറ്റു.തോക്കുകൾ, വെട്ടുകത്തികൾ തുടങ്ങിയ മാരകായുധങ്ങളുമായിട്ടാണ് അക്രമികൾ എത്തിയത്. ഗ്രാമത്തിലെത്തിയ തീവ്രവാദികൾ വീടുകൾക്കുനേരെയും അവിടെ നിന്നിരുന്നവരുടെ നേർക്കും വെടിവയ്ക്കുകയായിരുന്നു. നൈജീരിയയുടെ ദേശീയ അസംബ്ലി അംഗമായ ഡാനിയൽ ആമോസ് ഒരു പത്രപ്രസ്താവനയിൽ, ആറ് നിരപരാധികൾ കൊല്ലപ്പെട്ടതായും എട്ടുപേർക്ക് പരിക്കേറ്റതായും ചികിത്സയിലായതായും സ്ഥിരീകരിച്ചു.

Sharjah city AG