ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിലും തീവ്രവാദി ആക്രമണം
ഔഗഡൂഗോ: നൈജീരിയയ്ക്ക് പിന്നാലെ മറ്റൊരു ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിലും തീവ്രവാദി ആക്രമണം. നൈജറിന്റെ അതിർത്തിയോട് ചേർന്നുള്ള സെയ്റ്റെംഗ ജില്ലയിലുണ്ടായ ആക്രമണത്തിൽ കുറഞ്ഞത് 100 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത്. ഇതുവരെ 50 മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ടെങ്കിലും ഇനിയും മരണസംഖ്യ ഉയരാൻ സാധ്യത ഉണ്ട്. സംഭവത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ, തീവ്രവാദി സംഘടകളായ ഐസിസ്, അൽക്വയ്ദ എന്നിവയുമായി ബന്ധമുള്ള സംഘങ്ങളുടെ ഭീഷണിയുള്ള പ്രദേശമാണിവിടം
