Official Website

ഭൂമി തർക്കത്തെത്തുടർന്ന് സുഡാനിലെ ഡാർഫറിൽ 100 ​​പേർ കൊല്ലപ്പെട്ടു: യുഎൻ

0 139

സുഡാൻ :ഡാർഫറിൽ ഭൂമി തർക്കത്തെത്തുടർന്ന് 100 ​​പേർ കൊല്ലപ്പെട്ടു. വെസ്റ്റ് ഡാർഫറിലെ കുൽബസിൽ നടന്ന പോരാട്ടത്തിൽ 5,000-ത്തിലധികം കുടുംബങ്ങൾ പലായനം ചെയ്തതായും യു എൻ. സായുധ സംഘങ്ങൾ ഒന്നിലധികം ഗ്രാമങ്ങൾ ആക്രമിച്ചതിനെത്തുടർന്ന് വെസ്റ്റ് ഡാർഫറിലെ കുൽബസിൽ സംഘർഷം ഉണ്ടായതായി സുഡാനിലെ യുഎൻഎച്ച്സിആർ കോർഡിനേറ്റർ ടോബി ഹാർവാർഡ് പറഞ്ഞു. സംഭവത്തെത്തുടർന്ന് ആയിരക്കണക്കിന് ആളുകൾ അയൽ പ്രദേശങ്ങളിലേക്ക് പലായനം ചെയ്തതായി പട്ടണത്തിലെ ഒരു ഗോത്ര നേതാവ് അബ്കർ അൽ-ടൂം പറഞ്ഞു. മരിച്ചവരിൽ 62 പേര് പല ഗ്രാമങ്ങളിൽ ഉള്ളവരാണ്. കൂടാതെ 20-ലധികം ഗ്രാമങ്ങൾക്ക് തീയിട്ടതിനെ തുടർന്ന് നിരവധി പേരെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. നിരവധി ആളുകളെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. പ്രദേശത്ത് കൂടുതൽ സൈനികരെ വിന്യസിച്ചതായി പ്രാദേശിക ഉദ്യോഗസ്ഥനായ അബ്ബാസ് മുസ്തഫ പറഞ്ഞു. .സംസ്ഥാന തലസ്ഥാനമായ എൽ-ജെനീനയിൽ നിന്ന് 160 കിലോമീറ്റർ (100 മൈൽ) അകലെയാണ് ഈ നഗരം.

Comments
Loading...
%d bloggers like this: