എറണാകുളം: മഴുവന്നൂര്‍ പള്ളിയില്‍ ഓര്‍ത്തഡോക്സ് – യാക്കോബായ പള്ളിത്തര്‍ക്കത്തെ തുടർന്ന് സംഘർഷാവസ്ഥ.
പള്ളിയുടെ ഗേറ്റ് പൂട്ടി വിശ്വാസികളുടെ പ്രതിഷേധം. സ്ഥലത്ത് പെരുമ്പാവൂർ എ.എസ്.പി. മോഹിത് റാവത്തിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തി. വിശ്വാസികളുമായി എ എസ് പി ചർച്ച നടത്തുന്നു. പള്ളി വിട്ട് നൽകില്ലെന്ന് യാക്കോബായ വിശ്വാസികൾ വ്യക്തമാക്കി. കോടതി വിധി നടപ്പാക്കണമെന്ന് കർശന നിദേശമുണ്ടെന്നും വിശ്വാസികൾ സഹകരിക്കണമെന്നും പൊലീസ് അറിയിച്ചു.
അതേസമയം പള്ളി ഏറ്റെടുത്തു ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറാനുള്ള കോടതി വിധിയില്‍ നടപടിയുണ്ടാകാന്‍ സാധ്യതയുണ്ട്. പ്രാര്‍ത്ഥനയ്ക്കായി എത്തിയ വിശ്വാസികള്‍ പ്രതിഷേധവുമായി പള്ളിയില്‍ തുടരുകയാണ്. പള്ളി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചതിന് പിന്നാലെയാണ് പ്രതിഷേധവുമായി യാക്കോബായ വിഭാഗം രംഗത്തെത്തിയത്. പള്ളി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് വിട്ടു നല്‍കില്ലെന്ന് യാക്കോബായ വിഭാഗം അവകാശപ്പെട്ടു. വിധി നടപ്പാക്കാന്‍ ഹൈക്കോടതി പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. കോടതി നിര്‍ദേശ പ്രകാരം പള്ളി ഏറ്റെടുക്കാന്‍ പൊലീസ് എത്തിയതാണ് പ്രതിഷേധത്തിനിടയാക്കിയത്.