Ultimate magazine theme for WordPress.

ദുരന്തഭൂമിയിലെ രക്ഷകൻ – രഞ്ജിത് ഇസ്രയേല്‍

തിരുവനന്തപുരം: മലയാളി ഡ്രൈവര്‍ അര്‍ജുനെ രക്ഷിക്കാനുള്ള ദൗത്യത്തില്‍ പ്രതീക്ഷയുടെ പ്രതീകമായി മാറിയിരിക്കുകയാണ് രഞ്ജിത്ത് ഇസ്രായേല്‍. ദുരന്ത ഭൂമിയിലെ രക്ഷകനാണ് അദ്ദേഹം

ബൈബിളിലാണ് വിശ്വാസം. രഞ്ജിത് ഇസ്രയേല്‍ എന്ന പേരിലുമുള്ളത് ആ വിശ്വാസമാണ്. അതിന് അപ്പുറമൊന്നുമില്ല. രാജ്യത്തിന്റെ വിവിധ കോണുകളില്‍ പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോള്‍ആപത്ഘട്ടത്തില്‍ ജീവന്‍ രക്ഷിക്കാനായി ഓടിയെത്തുന്ന മലയാളിയാണ് രഞ്ജിത്. ഇന്ത്യന്‍ സൈന്യത്തിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സിവിലിയന്‍ സൂപ്പര്‍ മാന്‍

മാതൃരാജ്യത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കാന്‍ ആഗ്രഹം. ഇന്ന് ദുരന്ത ഭൂമിയിലെ രക്ഷകനാണ് രഞ്ജിത് ഇസ്രയേല്‍. തിരുവനന്തപുരം ജില്ലയിലെ വിതുര ഗോകില്‍ എസ്റ്റേറ്റില്‍ ജോര്‍ജ് ജോസഫ്-ഐവ ജോര്‍ജ് ദമ്പതികളുടെ മകനാണ് രഞ്ജിത്ത് ഇസ്രയേല്‍ എന്ന അസാധാരണ മനസുള്ള വ്യക്തി. ദുരന്ത മുഖങ്ങളില്‍ ജീവന്റെ തുടിപ്പ് തേടിയെത്തുന്ന രക്ഷാപ്രവര്‍ത്തകനാണ്. ആരും വിളിച്ചില്ലെങ്കിലും ദുരന്തഭൂമിയിലേക്ക് ആദ്യമെത്തും രഞ്ജിത്ത്. തന്റെ അസാധാരണമായ ധൈര്യവും സേവനബോധവും കൊണ്ട് എല്ലാവരെയും വിസ്മയിപ്പിക്കുകയാണ് ഈ തിരുവനന്തപുരത്തുകാരന്‍

Sharjah city AG
Leave A Reply

Your email address will not be published.