മിഷിഗൺ: പള്ളിയിലെ മുൻ ശുശ്രൂഷകർ ഉൾപ്പെട്ട ലൈംഗിക പീഡനക്കേസുകളിൽ മാപ്പപേക്ഷയുമായി മിഷിഗണിലെ പ്രമുഖ സുവിശേഷകൻ മാർക്ക് ബാർക്ലേ. തന്റെ നേതൃത്വത്തിലുള്ള ‘ലിവിങ് വേൾഡ് ഇന്റർനാഷണൽ ചർച്ചിലെ’ മൂന്ന് മുൻ ഉദ്യോഗസ്ഥർ കഴിഞ്ഞ രണ്ടു വർഷത്തിനിടെ കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ട പശ്ചാത്തലത്തിലാണ് 73-കാരനായ ബാർക്ലേ ഫേസ്ബുക്കിലൂടെ പരസ്യമായി ഖേദം പ്രകടിപ്പിച്ചത്.
മാർക്ക് ബാർക്ലേയുടെ മരുമകൻ കൂടിയായ ഇദ്ദേഹത്തിന് 13 വയസ്സിൽ താഴെയുള്ള കുട്ടിയെ പീഡിപ്പിച്ച കേസിൽ വ്യാഴാഴ്ച 25 മുതൽ 40 വർഷം വരെ തടവുശിക്ഷ വിധിച്ചു. 2025 ഓഗസ്റ്റിൽ ഇദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. മുൻ അസോസിയേറ്റ് പാസ്റ്ററായ 73-കാരൻ, 13 വയസ്സിൽ താഴെയുള്ള കുട്ടികൾക്കെതിരായ 11 ലൈംഗിക പീഡനക്കേസുകളിൽ കുറ്റം സമ്മതിച്ചു. ഇദ്ദേഹത്തിന് കുറഞ്ഞത് 10 വർഷം തടവും ആജീവനാന്തം ലൈംഗിക കുറ്റവാളിയായി രജിസ്റ്റർ ചെയ്യേണ്ട അവസ്ഥയും വന്നിരിക്കുകയാണ്. പീഡനത്തിനിരയായവരോടും സഭാംഗങ്ങളോടും മാർക്ക് ബാർക്ലേ നിരുപാധികം മാപ്പ് ചോദിച്ചു.

Comments are closed.