Official Website

രാജ്യദ്രോഹ കുറ്റത്തിനുള്ള എല്ലാ കേസുകളും സ്റ്റേ ചെയ്ത സുപ്രീം കോടതി

0 216

ഡൽഹി:രാജ്യദ്രോഹനിയമം സുപ്രീംകോടതി താൽകാലികമായി മരവിപ്പിച്ചു. ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം. രാജ്യദ്രോഹനിയമ പ്രകാരം പുതിയ എഫ്.ഐ.ആറുകള്‍ രജിസ്റ്റർ ചെയ്യരുതെന്നും ഇക്കാര്യത്തില്‍ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകണമെന്നും കോടതി വ്യക്തമാക്കി.രാജ്യദ്രോഹ കുറ്റത്തിനുള്ള എല്ലാ കേസുകളും സ്റ്റേ ചെയ്ത സുപ്രീംകോടതിയുടെ ഈ ചരിത്രപരമായ വിധി കേന്ദ്രത്തിന് തിരിച്ചടി തന്നെയാണ്.

Comments
Loading...
%d bloggers like this: