Ultimate magazine theme for WordPress.

ഇലോണ്‍ മസ്‌കിനെ ഉപദേശകനാക്കാന്‍ തയ്യാറാണെന്ന് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍ : താൻ യു.എസ്. പ്രസിഡന്റായാല്‍ ടെസ്‌ല സി.ഇ.ഒ. ഇലോണ്‍ മസ്‌കിനെ ഉപദേശകനാക്കാന്‍ തയ്യാറാണെന്ന് ഡൊണാള്‍ഡ് ട്രംപ്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ഉന്നയിച്ച ചോദ്യത്തോട് മറുപടിയായാണ് ട്രംപ് ഇപ്രകാരം പറഞ്ഞത്.

മസ്‌കിന് ഉപദേശക പദവിയോ കാബിനറ്റ് പദവിയോ നല്‍കുമോയെന്നായിരുന്നു ഏജന്‍സിയുടെ ചോദ്യം. അദ്ദേഹം സമര്‍ഥനാണ്. അദ്ദേഹം തയ്യാറാണെങ്കില്‍ ഉറപ്പായും താന്‍ നിയമിക്കും എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ട്രംപിന്റെ പ്രഖ്യാപനത്തോട് പ്രതികരിച്ച് ഇലോണ്‍ മസ്‌ക് രംഗത്തെത്തി. ചുമതല ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്ന് മസ്‌ക് എക്‌സില്‍ കുറിച്ചു.

Sharjah city AG

Comments are closed.