Ultimate magazine theme for WordPress.

അനുമതി ഇല്ലാതെ ആലയങ്ങളിൽ ഉച്ചഭാഷിണി  ഉപയോഗിച്ചാൽ കർശന നടപടി

പത്തനംതിട്ട: ആരാധനാലയങ്ങളിൽ അനുമതി ഇല്ലാതെ ഉച്ചഭാഷിണി ഉപയോഗിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ. ജില്ലാതല മതസൗഹാർദ അവലോകനത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ.

 

സമയപരിധി കഴിഞ്ഞും ഉച്ചഭാഷിണി ഉപയോഗിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പോലീസിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും ഇതുസംബന്ധിച്ച നിർദേശം നൽകി. ജില്ലാ അഡീഷണൽ എസ്.പി. ഡോ. ആർ.ജോസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Sharjah city AG