കൽപ്പറ്റ: ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൻ കൺവെൻഷന് ഏപ്രിൽ 23 മുതൽ കൽപ്പറ്റയിൽ തുടക്കമാകും. കൽപ്പറ്റ തുർക്കി റോഡിലുള്ള ഷാരോൺ ഓഡിറ്റോറിയത്തിൽ വെച്ചാണ് നാല് ദിവസങ്ങളിലായി കൺവെൻഷൻ നടക്കുന്നത്.
പാസ്റ്റർമാരായ എബ്രഹാം ജോസഫ്, റോയി ചെറിയാൻ, സാം തോമസ് ദോഹ, കെ.ജെ. തോമസ് കുമളി, ഈശോ മാത്യു തുടങ്ങിയ പ്രമുഖർ കൺവെൻഷനിൽ വചന പ്രസംഗം നടത്തും. ഇവാ. ഡാനിയേൽ നീലഗിരിയുടെ നേതൃത്വത്തിലുള്ള ഷാരോൺ കൊയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
കൺവെൻഷനോടനുബന്ധിച്ച് ഫാമിലി സെമിനാർ, വനിതാ സമാജം വാർഷിക മീറ്റിംഗ്, സി.ഇ.എം – സണ്ടേ സ്കൂൾ സമ്മേളനം തുടങ്ങി വിവിധ പരിപാടികൾ ക്രമീകരിച്ചിട്ടുണ്ട്. ഏപ്രിൽ 26-ന് നടക്കുന്ന സഭായോഗത്തോടെ കൺവെൻഷൻ സമാപിക്കും. ആത്മീയ ചൈതന്യം പകരുന്ന പരിപാടിയിൽ വിശ്വാസികൾക്കായി വിപുലമായ ഒരുക്കങ്ങളാണ് സംഘാടകർ പൂർത്തിയാക്കിയിരിക്കുന്നത്.

Comments are closed.