യു എ ഇ : ശാരോൻ ഫെലോഷിപ് ചർച്ച് യു എ ഇ റീജിയൻ്റെ സംയുക്ത സഭായോഗം നാളെ (ഡിസംബർ 15) രാവിലെ 9.30 മുതൽ ഒരു മണിവരെ റാസൽ ഖൈമ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടക്കും.റീ ജിയൻ പ്രസിഡന്റ് പാസ്റ്റർ ജോൺസൻ ബേബിയുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ എസ് എഫ് സി ജനറൽ പ്രസിഡൻ്റ് റവ.ഫിന്നി ജേക്കബ് മുഖ്യ സന്ദേശം നൽകും.ശാരോൻ യു എ ഇ റീജിയൻ ക്വയർ ഗാന ശുശ്രൂഷ നിർവഹിക്കും.
റീജിയൻ വൈസ് പ്രസിഡന്റ് പാസ്റ്റർ സാം കോശി, റീജിയൻ സെക്രട്ടറിയും റാസൽ ഖൈമ സെൻ്റർ പാസ്റ്ററുമായ ഗിൽബെർട്ട് ജോർജ്, അബുദാബി സെൻ്റർ പാസ്റ്റർ ഡോ.ഷിബു വർഗീസ്, ദുബായ്-ഷാർജ സെൻ്റർ പാസ്റ്റർ ഡോ.കെ.ബി. ജോർജ്കുട്ടി, റീജിയൻ ട്രഷറർ ബ്രദർ ബിജു തോമസ് തുടങ്ങിയവർ നേതൃത്വം നൽകും.യു എ ഇ യിലെ ഏഴ് എമിറേറ്റുകളിലുള്ള ദൈവദാസന്മാരും ദൈവജനവും പങ്കെടുക്കും.
വാർത്ത : ബ്ലസൻ ജോർജ്

Comments are closed.