Ultimate magazine theme for WordPress.

ശാരോൻ ഇവാഞ്ചലിസം ബോർഡ് പ്രവർത്തന ഉദ്ഘാടനം നടന്നു 

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഇവാഞ്ചലിസം ബോർഡ് 2025-26 പ്രവർത്തന വർഷത്തെ ഉദ്ഘാടനം ഡിസംബർ 3ന് തിരുവല്ല ശാരോൻ ഗ്രൗണ്ടിൽ നടന്ന പ്രത്യേക സമ്മേളനത്തിൽ നടന്നു. ചെയർമാൻ പാസ്റ്റർ ജോമോൻ ജെ നല്ലില അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ എൽദോസ് പി ജോസഫ് പ്രാരംഭ പ്രാർത്ഥന നടത്തി.പാസ്റ്റർ ജോമോൻ ജോസഫ് സ്വാഗതം ആശംസിച്ചു. സഭാ ദേശീയ പ്രസിഡൻ്റ് പാസ്റ്റർ ഫിന്നി ജേക്കബ് പ്രവർത്തന ഉദ്ഘാടനം ചെയ്തു. പാസ്റ്റർ സാം ജി കോശി പ്രവർത്തന വിശദീകരണം നടത്തി. അന്തർ ദേശീയ പ്രസിഡൻ്റ് പാസ്റ്റർ എബ്രഹാം ജോസഫ് ട്രാക്ട് റിലീസിംഗ് & സമർപ്പണ പ്രാർത്ഥന നടത്തി. മിനിസ്റ്റെഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ പി. വി ചെറിയാൻ പ്രവർത്തന മികവിനുള്ള അവാർഡ് ദാനം നടത്തി. സഭാ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ വി ജെ തോമസ് ആശംസ അറിയിച്ചു. പാസ്റ്റർ ജിജോ യോഹന്നാൻ നന്ദിയും

പാസ്റ്റർ തോമസ് യോഹന്നാൻ പ്രാർത്ഥന & ആശീർവാദവും നൽകി.

Sharjah city AG

Comments are closed.