Ultimate magazine theme for WordPress.

ഷാർജാ -കരിക്കം വൈഎംസിഎ സ്നേഹ ഭവൻ കട്ടിള വെയ്പ്പ് നടന്നു

കൊട്ടാരക്കര : ഷാർജാ -കരിക്കം വൈഎംസിഎയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഷാർജാ വൈഎംസിഎ 20-ാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി കരിക്കം സ്വദേശിക്ക് നിർമ്മിച്ചു നൽകുന്ന സ്നേഹ ഭവനത്തിന്റെ കട്ടിള വെയ്പ്പ് നടന്നു.

അലക്സ് വർഗീസ് കുഴുവേലിൽ ഉദ്‌ഘാടനം നിർവഹിച്ചു. പാ. ആൽവിൻ ചാക്കോ, റവ. സൂരജ്‌ തോമസ് ചെറിയാൻ എന്നിവർ പ്രാർത്ഥന ശുശ്രുഷകൾക്ക് നേതൃത്വം നൽകി. കെ.ഒ.രാജുക്കുട്ടി അധ്യക്ഷത വഹിച്ചു. ഡോ. എബ്രഹാം കരിക്കം മുഖ്യ പ്രഭാഷണം നടത്തി.

Sharjah city AG

Comments are closed.