സാറ മറിയം റോയിക്ക് ബൈബിൾ പരിഭാഷാ ഗവേഷണത്തിൽഡോക്ടറേറ്റ്
റാന്നി: റാന്നി സെന്റ് തോമസ് കോളേജ് അധ്യാപികയും ഇട്ടിയപ്പാറ ദൈവസഭാ ശുശ്രൂഷകൻ പാസ്റ്റർ റോയി വാലയിലിന്റെയും റൂബി റോയിയുടെയും മകളുമായ സാറാ മറിയം റോയിക്ക് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്ന് പി എച്ച് ഡി ലഭിച്ചു. സ്കൂൾ ഓഫ് ലാംഗ്വേജ് ആൻഡ് കംപാരിറ്റീവ് ലിറ്ററേച്ചറിൽ ബൈബിൾ ട്രാൻസലേഷനിലെ ഭാഷാപരമായ വ്യതിയാനങ്ങളെ കുറിച്ചുള്ള പഠനത്തിനാണ് പി എച്ച് ഡി ലഭിച്ചത്. യോഹന്നാന്റെ സുവിശേഷം ഒന്നു മുതൽ മൂന്നു വരെയുള്ള അധ്യായങ്ങളുടെ വിവിധ പരിഭാഷകളിൽ വന്ന അർത്ഥവ്യത്യാസങ്ങൾ ആശയ വ്യതിയാനങ്ങൾ എന്നിവയാണ് ഗവേഷണ വിധേയമാക്കിയത്. ഇന്ത്യയിലെ സെക്കുലർ യൂണിവേഴ്സിറ്റികളിൽ ബൈബിൾ ട്രാൻസലേഷനുമായി ബന്ധപ്പെട്ട ഗവേഷണം ആദ്യമായാണ് പിഎച്ച്ഡിക്ക് അർഹമാകുന്നത്.
