ബർലിൻ : 2025 ഓടെ റഷ്യ ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുമെന്ന് സെലെൻസ്കി. യൂറോപ്യൻ നേതാക്കളുമായുള്ള ചർച്ചകളുടെ ഭാഗമായി വെള്ളിയാഴ്‌ച ജർമൻ ചാൻസലർ ഒലാഫ് ഷോൾസിനെ കണ്ടു സംസാരിക്കവെയാണ് സെലെൻസ്കി ഇപ്രകാരം പറഞ്ഞത്.
എന്നാൽ ഈ ലക്ഷ്യം കൈവരിക്കാൻ അടുത്ത വർഷവും പിന്തുണ വേണമെന്നും ദീർഘദൂര മിസൈലുകൾ ഉൾപ്പെടെ കൂടുതൽ ആധുനിക ആയുധങ്ങൾ ജർമനിയിൽ നിന്ന് വേണമെന്നും സെലെൻസ്‌കി ആവശ്യപ്പെട്ടു. ജർമൻ ചാൻസലർ ഷോൾസ് ഈ ആവശ്യം നിരസിച്ചു. മിൽട്ടൻ ചുഴലിക്കാറ്റ് കാരണം യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ ജർമനി സന്ദർശനം റദ്ദാക്കിയതിനെത്തുടർന്ന്, യുക്രെയ്ൻ പ്രതിരോധ യോഗം മാറ്റിവച്ചു.
