ജെറുസലേം : ഗാസയിലും ജബാലിയയിലുമായി ഇസ്രയേൽ ബോംബാക്രമണം. ആക്രമണത്തിൽ 29 പലസ്തീൻ സ്വദേശികൾ കൊല്ലപ്പെട്ടു. ഗാസയിൽ 19 പേരും ജബാലിയയിൽ 10 പേരുമാണ് കൊല്ലപ്പെട്ടത്.
പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. ഗാസയുടെ ദക്ഷിണ മേഖലയിലുള്ള രണ്ടു പ്രദേശങ്ങളിലുള്ള ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ ആവശ്യപ്പെട്ടു. ഹമാസിനെതിരെയാണ് പോരാട്ടമെന്നും അവരെ തുരത്തുന്നതു വരെ പോരാട്ടം തുടരുമെന്നും ഇസ്രയേൽ വ്യക്തമാക്കി.

Comments are closed.