Ultimate magazine theme for WordPress.

സോളമന്റെ ദേവാലയത്തിന്റെ അവശിഷ്ടങ്ങൾ ജറുസലേമിൽ കണ്ടെത്തി; തെളിവുകൾ പുറത്ത്

ജെറുസലേം : ബി.സി 586-ൽ ബാബിലോണിയക്കാർ തകർത്ത ഒന്നാം ദേവാലയം അഥവാ സോളമന്റെ ദേവാലയത്തിന്റെ കരിപിടിച്ച കൂറ്റൻ മരത്തടികൾ ജറുസലേമിലെ പുരാവസ്തു ഗവേഷകർ കണ്ടെത്തി. ഇസ്രായേൽ ആന്റിക്വിറ്റീസ് അതോറിറ്റിയും ടെൽ അവീവ് യൂണിവേഴ്സിറ്റിയും ചേർന്ന് ‘സിറ്റി ഓഫ് ഡേവിഡിൽ’ നടത്തിയ ഖനനത്തിലാണ് കാൽ സഹസ്രാബ്ദത്തിലേറെ പഴക്കമുള്ള ഈ ചരിത്ര അവശിഷ്ടങ്ങൾ കണ്ടെത്തിയത്.

ദേവാലയത്തിന് തീപിടിച്ചപ്പോൾ ഉരുകിയൊലിച്ച പ്ലാസ്റ്റർ പാളികൾക്കിടയിൽ പെട്ടതാണ് മരത്തടികൾ നശിക്കാതെ സംരക്ഷിക്കപ്പെടാൻ കാരണമായതെന്ന് ഗവേഷകർ വ്യക്തമാക്കി. മരങ്ങളിലെ വളർച്ചാ വലയങ്ങൾ വിശകലനം ചെയ്യുന്നതിലൂടെ ഇനി കൃത്യമായ കാലഗണന നടത്താൻ സാധിക്കുമെന്നും പുരാവസ്തു വിദഗ്ദ്ധയായ ജോഹാന റെഗെവ് പറഞ്ഞു.

ബാബിലോണിയൻ, റോമൻ ആക്രമണങ്ങളിൽ ദേവാലയങ്ങൾ തകർക്കപ്പെട്ടതിന്റെ ഓർമ്മ പുതുക്കുന്ന ‘തിഷ ബ്ആവ്’ ഉപവാസ ദിനത്തിന് തൊട്ടുമുമ്പ് ഈ കണ്ടെത്തൽ ഉണ്ടായത് ഏറെ വികാരാധീനമാണെന്ന് ഖനന ഡയറക്ടർ എഫ്രത് ബോച്ചർ കൂട്ടിച്ചേർത്തു. ജറുസലേമുമായുള്ള യഹൂദ ജനതയുടെ ബന്ധം കേവലം വിശ്വാസത്തിൽ മാത്രമല്ല, ചരിത്രത്തിലും പുരാവസ്തു തെളിവുകളിലും ഉറച്ചുനിൽക്കുന്നതാണെന്ന് ഈ കണ്ടെത്തൽ തെളിയിക്കുന്നതായി ഇസ്രായേൽ പൈതൃക മന്ത്രി അമിചായ് ഏലിയാഹു പ്രതികരിച്ചു.

Sharjah city AG

Comments are closed.