ഛത്തിസ്‌ഗഡ്: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യയുടെ റായ്‌പൂരിലെ സഭാഹാളിൽ ഇന്നലെ നടന്ന ആരാധന സുവിശേഷ വിരോധികൾ തടസ്സപ്പെടുത്തി. വിശ്വാസികളെ മർദ്ദിക്കുകയും തടഞ്ഞു വെക്കുകയും ചെയ്തു. ബജ്റംഗ്ദളിന്റെ നേതൃത്ത്വത്തിൽ സ്ഥലത്ത് പ്രശ്നങ്ങൾ ഇപ്പോഴും തുടരുന്നതിനാൽ വിശ്വാസികൾക്ക് സ്വന്തം ഭവനത്തിൽ പ്രവേശിക്കാൻ സാധിക്കുന്നില്ല. വിശ്വാസികൾ പൊലിസ് സ്റ്റേഷനിൽ അഭയം തേടിയിരിക്കുകയാണെന്ന് പാസ്റ്റർ രാജു വി ജോൺ അറിയിച്ചു.
വിഷയത്തിൽ വേൾഡ് ക്രിസ്‌ത്യൻ കൗൺസിൽ സംസ്ഥാന പ്രസിഡണ്ട് ഗ്ലാഡ്‌സൺ ജേക്കബും സെക്രട്ടറി ബാബു പറയിത്തുകാട്ടിലും അപലപിച്ചു

Comments are closed.