ഷാർജ : പി വൈ പി എ യു.എ.ഇ. റീജിയന്റെ നേതൃത്വത്തിൽ ക്രമീകരിച്ചിരിക്കുന്ന മെഗാ ബൈബിൾ ക്വിസ് “ബറകാ” ഏപ്രിൽ 19, 26 തീയതികളിലും മെയ് 3-നുമായി ഷാർജ വാർഷിപ് സെന്ററിൽ നടത്തപ്പെടുന്നു.
മൂന്ന് ഘട്ടങ്ങളായി ക്രമീകരിച്ചിരിക്കുന്ന മത്സരങ്ങളിൽ നോക്ക്ഔട്ട് മത്സരങ്ങൾ ഏപ്രിൽ 19, 26 തീയതികളിലും ഗ്രാൻഡ് ഫിനാലെ മെയ് 3-നും നടക്കും. 1, 2, 3 വിജയം നേടുന്നവർക്ക് പ്രത്യേക ക്യാഷ് അവാർഡുകൾ നൽകി ആദരിക്കും. പി വൈ പി എ യു.എ. ഇ. റീജിയൻ എക്സിക്യൂട്ടീവ്‌സിന്റെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങൾ നടത്തിവരുന്നു.
