പുനലൂർ : ചർച്ച് ഓഫ് ഗോഡ് പുനലൂർ റാഫാ വർഷിപ്പ് സെൻ്റർ വൈ. പി. ഇയുടെ ആഭിമുഖ്യത്തിൽ സിംഫണി ഓഡിറ്റോറിയം ഗ്രൗണ്ടിൽ സംഗീത നിശയും ഫുഡ് ഫെസ്റ്റിവലും നടന്നു. സഭക്ക് സ്വന്തമായി ഒരു ആരാധനാലയം നിർമ്മിക്കുന്നതിനുവേണ്ടിയുള്ള ഫണ്ട് കണ്ടെത്തുന്നതിനായാണ് പ്രോഗ്രാം നടത്തിയത്.
പാ. രാജേഷ്, ബ്രദർ ജെയ്‌സൺ എന്നിവർ ഗാന ശുശ്രുഷയ്ക്ക് നേതൃത്വം നൽകി. സഭയുടെ പുത്രികാസംഘടനകളുടെ നേതൃത്വത്തിൽ അതേ സമയം ഗ്രൗണ്ടിൽ ഫുഡ് ഫെസ്റ്റിവലും നടന്നു. പാ. തോമസ് സക്കറിയ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി.

Comments are closed.