ഡാളസ് : ഐപിസി മിഡ് വെസ്റ്റ് റീജിയന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 1 വരെ ഡാളസ് മെസ്കിറ്റിലെ ഷാരോൻ ഇവന്റ് സെന്ററിൽ റീജിയൻ ആനുവൽ കൺവൻഷൻ നടക്കും.
പാ. ഷിബു തോമസ് ഉദ്ഘാടനം നിർവഹിക്കും. പാ. ഫെയ്ത്ത് ബ്ലെസൻ, പാ. ടി.ജെ. സാമുവൽ, പാ. മൈക്ക് പാറ്റ്സ്, സിസ്റ്റർ ഷീബാ ചാൾസ് എന്നിവർ പ്രസംഗിക്കും. 26 സഭകളുള്ള ഈ റീജിയൻ ഡാലസ്, ഒക്‌ലഹോമ, ഹൂസ്റ്റൺ, സാൻ അന്റോണിയോ, ഓസ്റ്റിൻ എന്നീ പട്ടണങ്ങളിലുള്ള ഐപിസി സഭകളുടെ ഐക്യകൂട്ടായ്മയാണ്.

Comments are closed.