കെനിയ : നാനൂറിലേറെ അനുയായികളെ കൂട്ടക്കൊല ചെയ്ത സ്വയം പ്രഖ്യാപിത പാസ്റ്ററിനെതിരെ തീവ്രവാദക്കേസിൽ വിചാരണ ആരംഭിച്ചു. ഭീകരവാദം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കെനിയയിലെ സ്വയം പ്രഖ്യാപിത പാസ്റ്റർ പോൾ എന്തെൻഗെ മക്കെൻസിയെ വിചാരണ ചെയ്യുന്നത്.
കെനിയയിലെ മൊംബാസയിലെ കോടതിയിലാണ് വിചാരണ ആരംഭിച്ചത്. കഴിഞ്ഞ ഏപ്രിലിൽ ഷാക്കഹോള വനത്തിൽ പൊലീസ് പ്രവേശിച്ചതിന് പിന്നാലെ ഇയാൾ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. വനത്തിലെത്താൻ വിശ്വാസികളോട് ആവശ്യപ്പെട്ട പാസ്റ്റർ ലോകാവസാനം അടുത്തതായും രൂക്ഷമായ പട്ടിണി നേരിടാൻ ഒരുങ്ങണമെന്നും വിശ്വാസികളോട് വിശദമാക്കി. ഇതിന് പിന്നാലെ ബൈബിളിലെ പേരുകളുടെ അടിസ്ഥാനത്തിൽ വിശ്വാസികളെ ചെറുഗ്രൂപ്പുകളായി തിരിച്ച് കൂട്ടക്കുഴിമാടത്തിൽ അടക്കുകയായിരുന്നു
