കുമ്പനാട് : ഐപിസി സണ്ടേസ്കൂൾസ് അസോസിയേഷൻ സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ ജൂൺ 19 ന് ദേശിയ വായനാദിനത്തോടനുബന്ധിച്ച് നടന്ന ബൈബിൾ പരായണ പരിപാടിയിൽ വിജയിച്ച വിദ്യാർത്ഥികളെ ശനിയാഴ്ച കുമ്പനാട് ഐപിസി ചാപ്പലിൽ നടന്ന സമ്മേളനത്തിൽ അനുമോദിച്ചു. പങ്കെടുത്ത 500 ൽ അധികം കുട്ടികളിൽ നിന്ന് തെരഞ്ഞെടുത്ത 14 കുട്ടികളാണ് സമ്മാനത്തിന് അർഹരായത്
പാ തോമസ് മാത്യു ചാരുവേലിയുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം പാ ജോസ് തോമസ് ജേക്കബ് ഉദ്ഘാടനം ചെയ്തു. ഡോ ജോൺ കെ മാത്യു, പാ ഡിലു ജോൺ എന്നിവർ പ്രസംഗിച്ചു. സമ്മാനങ്ങൾ സ്പോൺസർ ചെയ്ത സ്ഥാപനങ്ങളുടെ പ്രതിനിധികൾ അനുമോദന സന്ദേശങ്ങൾ നൽകുകയും സമ്മാന വിതരണം നടത്തുകയും ചെയ്തു. പാ ജയിംസ് ഏബ്രഹം, പാ ബിജു മാത്യു ഇടമൺ എന്നിവർ പ്രാർത്ഥനക്ക് നേതൃത്വം നൽകി. ഫിന്നി പി മാത്യു സ്വാഗതവും ബന്നി പുള്ളോലിക്കൽ നന്ദിയും പറഞ്ഞു.
