ജെറുസലേം : ലെബനനില്‍ ഇസ്രയേല്‍ വ്യോമാക്രമണം. തിങ്കളാഴ്ച തെക്കന്‍ ലെബനനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 492 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെ 1645 പേര്‍ക്ക് പരിക്ക് പറ്റി.
മുന്നൂറിലേറെ ഹിസ്ബുല്ല കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് മിസൈല്‍ ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ അവകാശപ്പെടുന്നു. ഗലീലിയിലെ ഇസ്രായേല്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ റോക്കറ്റ് ആക്രമണം നടത്തിയതായി ഹിസ്ബുല്ലയും അവകാശപ്പെട്ടു. ലബനനില്‍ സമീപകാലത്തെ ഏറ്റവും വലിയ ആക്രമണമാണിത്. ഹിസ്ബുള്ള ആയുധപ്പുരകളായും മറ്റും ഉപയോഗിക്കുന്ന വീടുകളും മറ്റ് കെട്ടിടങ്ങളും ഉടന്‍ ഉപേക്ഷിക്കണമെന്ന് ഇസ്രായേലി ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) ലെബനനിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ആളുകളെ ഒഴിപ്പിക്കാന്‍ ആവശ്യപ്പെട്ട് 80,000-ത്തിലധികം ഇസ്രായേല്‍ ഫോണ്‍ കോളുകള്‍ രാജ്യത്തിന് ലഭിച്ചെന്ന് ലെബനീസ് അധികൃതര്‍ സ്ഥിരീകരിച്ചു.
