Ultimate magazine theme for WordPress.

നിത്യതയ്ക്കു വേണ്ടി നമ്മെ തന്നെ ഒരുക്കുക: പാ. രാജു മേത്ര

ഡബ്ലിൻ: നിത്യതയ്ക്കു വേണ്ടി നമ്മെ തന്നെ ഒരുക്കുകയെന്ന ആഹ്വാനത്തോടെ ഐപിസി അയർലൻഡ് & ഇ യു റീജിയൻ രണ്ടാമത് വാർഷിക കൺവെൻഷൻ ഞായറാഴ്ച നടന്ന സംയുക്ത ആരാധനയോടെ സമാപിച്ചു.

റീജിയൻ വൈസ് പ്രസിഡന്റ് പാസ്റ്റർ ജിജി എം വർഗീസ് അധ്യക്ഷത വഹിച്ചു. പാസ്റ്റർ രാജു മേത്ര സമാപന സന്ദേശം നൽകി. പ്രസിഡണ്ട് പാസ്റ്റർ സി റ്റി എബ്രഹാം തിരുവത്താഴ ശുശ്രൂഷ നിർവഹിച്ചു.

27 ന് വൈകിട്ട് ഐപിസി ഹെബ്രോൺ നോർത്ത് ഡബ്ലിൻ സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ ജോബി ശാമുവേലിന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ റീജിയൻ സെക്രട്ടറി പാസ്റ്റർ സാനു പി മാത്യു സ്വാഗതം ആശംസിച്ചു.
ശനിയാഴ്ച രാവിലെ ജോയിന്റ് സെക്രട്ടറി പാസ്റ്റർ ഷൈൻ മാത്യു.അധ്യക്ഷത വഹിച്ച.യോഗത്തിൽ റീജിയന്റെ കലണ്ടറും ന്യൂസ് ലെറ്ററും പ്രകാശനം ചെയ്തു.

സോദരി സമാജവാർഷിക സമ്മേളനത്തിൽ സിസ്റ്റർ ഷീല തോമസും പി വൈ പി എ വാർഷിക സമ്മേളനത്തിൽ പാസ്റ്റർ ജോൺ വർഗീസും മുഖ്യ സന്ദേശം നൽകി. സൺഡേ സ്കൂൾ പരീക്ഷയിൽ വിജയികളായവർക്കും ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ഐപിസി ഡബ്ലിൻ സഭക്കും സൺഡേ സ്കൂൾ വാർഷിക സമ്മേളനത്തിൽ സമ്മാനങ്ങൾ നൽകി.

പാസ്റ്റർ ജോജി ജോൺസന്റെ നേതൃത്വത്തിലുളള സംഘം ഗാന ശുശ്രൂഷ നയിച്ചു. ട്രഷറർ ബ്രദർ രാജൻ ലൂക്കോസ് നന്ദി രേഖപ്പെടുത്തി. നവംബറിൽ സഭയുടെ എജുക്കേഷൻ പ്രോഗ്രാമിന്റെ ഭാഗമായി മോറിയ ബൈബിൾ സെമിനാരി ആരംഭിക്കും

Sharjah city AG

Comments are closed.