കോട്ടയം : പെന്തകോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ കോട്ടയം ജില്ലയുടെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഇടങ്ങളിൽ ലഹരി വിരുദ്ധ സന്ദേശ യാത്ര നടത്തി.
കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിൽ ജില്ലാ സീനിയർ വൈസ് പ്രസിഡന്റ് പാസ്റ്റർ ജോൺ വർഗീസിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോൺ യാത്ര ഉത്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി പാസ്റ്റർ റ്റി വി തോമസ് മുഖ്യ സന്ദേശം നൽകി. തുടർന്ന് ശാസ്ത്രി റോഡ് , നാഗമ്പടം, മുള്ളൻകുഴി, കഞ്ഞിക്കുഴി, കൊശമറ്റം, തിരുവഞ്ചൂർ തുടങ്ങിയ ഇടങ്ങളിൽ പരസ്യ യോഗങ്ങൾ നടത്തി ട്രാക്റ്റുകൾ വിതരണം ചെയ്തു.
അഡ്വക്കേറ്റ് സാജൻ ജോൺ, പാസ്റ്റർ മാരായ ജോയർ ജോർജ്, സാജു ജോൺ, ബാബു എം ജെ, ജിബിൻ സി ബേബി, സിസ്റ്റർ അനു ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു
വാർത്ത: അനീഷ് പാമ്പാടി പിസിഐ കോട്ടയം ജില്ലാ മീഡിയ കൺവീനർ

Comments are closed.