പുനലൂർ: അസംബ്ളിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന തുടർമാന ഓൺലൈൻ പ്രാർത്ഥനയായ റിവൈവൽ പ്രയർ ഇന്നലെ രണ്ടാം വർഷത്തിലേക്കു പ്രവേശിച്ചു. ഇതിന്റെ ഭാഗമായി ഇന്നുമുതൽ 4 വരെ ഡിസൈപ്പിൾഷിപ്പ് കോൺഫറൻസ് ക്രമീകരിച്ചിട്ടുണ്ട്.
രാത്രി എട്ടുമുതൽ പത്തുവരെ നടക്കുന്ന മീറ്റിംഗുകളിൽ ഡറാഡൂൺ ന്യൂ തിയോളജിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ.ബിജു ചാക്കോ, ഹൈറേഞ്ച് ട്രിനിറ്റി ബൈബിൾ കോളേജ് പ്രിൻസിപ്പാൾ റവ.ടി.എ.വർഗീസ്, ചെറുവക്കൽ ന്യൂലൈഫ് ബൈബിൾ സെമിനാരി പ്രിൻസിപ്പാളും കടയ്ക്കൽ എ ജി പബ്ലിക് സ്കൂൾ മാനേജരുമായ ഡോ.രാജു എം.തോമസ് എന്നിവർ മുഖ്യസന്ദേശങ്ങൾ നല്കും. പാസ്റ്റേഴ്സ് എ.ബനാൻസോസ് ആൻ്റണി പുനലൂർ, കെ.കെ ബിജു ബുധനൂർ, ഡി. സോളമൻ നെയ്യാറ്റിൻകര എന്നിവർ ഓരോ ദിവസങ്ങളിലും അദ്ധ്യക്ഷത വഹിക്കും.
ബ്രദർ ഫിന്നി ജോൺസൻ അബുദാബി, ബ്രദർ ഫിന്നി എബ്രഹാം ആൻ്റ് ഫാമിലി ഷാർജ,സിസ്റ്റർ ഫാനി ജോസ് പുതുപ്പള്ളി എന്നിവർ ഗാനശുശ്രൂഷ നയിക്കും. ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റിന് പാസ്റ്റേഴ്സ് ജോമോൻ കുരുവിള (ചെയർമാൻ), ഡി.കുമാർ ദാസ്
(വൈസ് ചെയർമാൻ), ഇസഡ്. ഏബ്രഹാം (സെക്രട്ടറി), കെ.സി. കുര്യാക്കോസ് (കമ്മിറ്റി മെമ്പർ), ആർ.വി.ജോയി ( കമ്മിറ്റി മെമ്പർ), റെജി ശൂരനാട് ( കമ്മിറ്റി മെമ്പർ) ബൈജു കെ. സാൻ്റോ ( കമ്മിറ്റി മെമ്പർ), ജോസ് മത്തായി ( കമ്മിറ്റി മെമ്പർ), എന്നിവരാണ് നേതൃത്വം നല്കുന്നത്
Zoom ID: 89270649969
പാസ്കോഡ്: 2023
വാർത്ത: ഷാജൻ ഇടയ്ക്കാട്
