പ്രാര്‍ത്ഥന യാചിച്ചുകൊണ്ട് മേജർ ആർച്ച് ബിഷപ്പ്
കീവ്: റഷ്യ- പ്രാര്‍ത്ഥന യാചിച്ച് യുക്രൈനിലെ ഗ്രീക്ക് കത്തോലിക്ക സഭയുടെ മേജർ ആർച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുകിന്‍റെ വീഡിയോ സന്ദേശം. സന്ദേശത്തില്‍ യുക്രൈന്‍ കത്തിക്കൊണ്ടിരിക്കുകയാണ് വടക്കിലെ ഖാര്‍ക്കീവ് മേഖല മുതല്‍ മൈകോലായിവിലും, ഖേര്‍സണിലും രക്തരൂക്ഷിതമായ യുദ്ധം നടന്നുകൊണ്ടിരിക്കുകയാണ് പോള്‍ട്ടാവയിലെ ഓള്‍സെയിന്റ്സ് ഓഫ് ദി യുക്രൈന്‍ പീപ്പിള്‍ ഇടവകയില്‍ നിന്നും വൈദികര്‍, പറയുന്നു ജൂണ്‍ 16-ന് ഖാര്‍ക്കീവില്‍ മഹാനാശനഷ്ടങ്ങള്‍ക്കാണ് തങ്ങള്‍ സാക്ഷ്യം വഹിക്കുന്നതെന്ന് പറഞ്ഞ മെത്രാപ്പോലീത്ത ഖാര്‍ക്കീവിലെ റഷ്യന്‍ അധിനിവേശ മേഖലകളില്‍ യുക്രൈന്‍ സ്വദേശികള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളെ കുറിച്ചും വിവരിക്കുന്നുണ്ട്.
ആയിരത്തിലധികം പേര്‍ തടവറയിലെ ഫില്‍ട്രേഷന്‍ ക്യാമ്പില്‍ മരണത്തെ കാത്തു കഴിയുകയാണ്, നിരവധി പേരെ കാണാതായിട്ടുണ്ടെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്. എന്നിരുന്നാലും യുക്രൈന്‍ പിടിച്ചുനില്‍ക്കുകയും, പോരാടുകയും ചെയ്യുന്നുണ്ട്. പോള്‍ട്ടാവായിലെ ജനങ്ങളുടെ കണ്ണുകളില്‍ യുക്രൈന്‍ വിജയിക്കുമെന്ന വിശ്വാസം കാണുവാനുണ്ടെന്നും ജൂണ്‍ 17-ലെ വീഡിയോ സന്ദേശത്തിലൂടെ മെത്രാപ്പോലീത്ത പറഞ്ഞു.
