വത്തിക്കാൻ : ആഫ്രിക്കയിലെ ബുർക്കിന ഫാസോയിൽ നിരവധി ആളുകൾ കൊല്ലപ്പെട്ട ഭീകരാക്രമണത്തെ മാർപാപ്പ അപലപിച്ചു. സെപ്റ്റംബർ ഒന്നിന് വത്തിക്കാനിൽ ആഞ്ചലൂസ് പ്രാർഥനയ്ക്കുശേഷമാണ് പാപ്പ ഇക്കാര്യം അനുസ്മരിച്ചത്.
ബുർക്കിന ഫാസോയിലെ ബർസലോഗോയിലുണ്ടായ ഭീകരാക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് ഞാൻ വേദനയോടെ മനസ്സിലാക്കുന്നുവെന്നും. മനുഷ്യജീവനു നേരെയുള്ള ശ്ലേച്ഛമായ ഈ ആക്രമണങ്ങളെ അപലപിക്കുന്നുവെന്നും പാപ്പ പറഞ്ഞു.
