Ultimate magazine theme for WordPress.

പൂവം സെന്റ് മേരീസ് കോൺവെന്റ് സുപ്പീരിയർ സിസ്റ്റർ എം.സൗമ്യ വാഹനാപകടത്തിൽ മരിച്ചു

 

തളിപ്പറമ്പ്∙ രാവിലെ പള്ളിയിലേക്കു പോകുമ്പോൾ സ്വകാര്യബസിടിച്ച് കന്യാസ്ത്രീ മരിച്ചു. തളിപ്പറമ്പ് ആലക്കോട് റോഡിലെ പൂവം സെന്റ് മേരീസ് കോൺവെന്റ് സുപ്പീരിയർ തൃശൂർ ഇറാനികുളം കാകളിശ്ശേരി വാഴപ്പിള്ളി സിസ്റ്റർ എം.സൗമ്യ (58) ആണ് മരിച്ചത്. ഇന്നു രാവിലെ 6.30ഓടെയായിരുന്നു അപകടം. പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രം ബസ് സ്റ്റോപ്പിനു സമീപത്തായിരുന്നു അപകടം. സമീപത്തെ പൂവം ചെറുപുഷ്പം ദേവാലയത്തിൽ പോകാനായി റോഡ് മുറിച്ചുകടക്കുന്നതിനിടെ ആലക്കോട് ഭാഗത്തുനിന്നു വന്ന സ്വകാര്യ ബസ് സിസ്റ്റർ സൗമ്യയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. മൃതദേഹം പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

Sharjah city AG

Comments are closed.