Ultimate magazine theme for WordPress.

കെനിയയിലെ നിരീശ്വരവാദികളുടെ നേതാവ് സേത്ത് മഹിംഗ ക്രിസ്തുവിലേക്ക്

നെയ്റോബി: കെനിയയിലെ നിരീശ്വരവാദി സംഘടനയായ ‘എത്തിസ്റ്റ്‌സ് ഇന്‍ കെനിയ’യുടെ സെക്രട്ടറി സേത്ത് മഹിംഗ തന്റെ സ്ഥാനം രാജിവെച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു. യേശുവിനെ കണ്ടെത്തിയതാണ് നിരീശ്വരവാദം ഉപേക്ഷിച്ച് തന്റെ ശേഷിക്കുന്ന ജീവിതം യേശുവിനായി സമര്‍പ്പിക്കുന്നതിന്റെ കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. പാസ്റ്ററിന്റേയും, നിരവധി വിശ്വാസികളുടേയും സാന്നിധ്യത്തില്‍ ദേവാലയത്തിനുള്ളില്‍വെച്ചായിരുന്നു പ്രഖ്യാപനം.

മഹിംഗ തങ്ങളുടെ സൊസൈറ്റിയില്‍ നിന്നും രാജിവെച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച വാര്‍ത്ത സ്ഥിരീകരിച്ചുകൊണ്ട് ‘എത്തിസ്റ്റ്‌സ് ഇന്‍ കെനിയ’ പ്രസ്താവന പുറത്തുവിട്ടിട്ടുണ്ട്. മഹിംഗ യേശുവിനെ കണ്ടെത്തിയെന്നും, ഇനിമുതല്‍ കെനിയയില്‍ നിരീശ്വരവാദം പ്രചരിപ്പിക്കുവാന്‍ ആഗ്രഹിക്കാത്തതിനാലാണ് രാജിയെന്നുമാണ് പ്രസ്താവന. യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച മഹിംഗയെ സ്വാഗതം ചെയ്തുകൊണ്ട് നിരവധി ക്രൈസ്തവരാണ് രംഗത്ത് വന്നുകൊണ്ടിരിക്കുന്നത്.

Sharjah city AG

Comments are closed.