Ultimate magazine theme for WordPress.

സഭായോഗം തടഞ്ഞു പോലീസ് ഉദ്യോഗസ്ഥർ

യു പി : ഹിമാലയ ഇവാഞ്ചലിക്കൽ മിഷന്റെ ( HEM ) ഗോരഖ്‌പൂരിലുള്ള ചർച്ചിൽ ഇന്നലെ (ജൂൺ 12 ) ഞായറാഴ്ച സഭാ ആരാധനാ മദ്ധ്യേ പോലീസ് ഉദ്യോഗസ്ഥർ ആരാധനാ തടഞ്ഞു. ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റിന്റെ പെർമിഷൻ ഇല്ലാതെ ആരാധനാ നടത്താൻ കഴിയില്ല എന്ന് അറിയിച്ചുകൊണ്ട് ആരാധനാ തടയുകയും ആലയം പൂട്ടിയിടാൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. കഴിഞ്ഞ മെയ് 29 ഞായറാഴ്ച ഉത്തർപ്രദേശ് ഐപിസി 3/5(1) പ്രകാരം അസംഗഡ് ജില്ലയിലും ബറേലി ജില്ലയിലും സഹാറൻപൂർ ജില്ലയിലും, ജൗൻപൂർ ജില്ലയിലും, മൗ ജില്ലയിലും മതപരിവർത്തന വിരുദ്ധ നിയമപ്രകാരം അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മലയാളിയായ Rev. Dr.പിഎം തോമസ് 1995 ൽ ആരംഭിച്ച ഹിമാലയ ഇവാഞ്ചലിക്കൽ മിഷന്റെ (HEM) ക്ലാസ്റൂമിന്റെ ചുവരുകളിൽ വരച്ചിരിക്കു ന്നത് ഇന്ത്യയുടെ ഭൂപടമാണ്. യേശുവിനായി മലയോര ജനതയെ നേടാൻ തനിക്കു കഴിയുന്നതെല്ലാം ചെയ്യാൻ പ്രതിജ്ഞാബദ്ധനാണെന്ന് 82-ാം വയസിലും അദ്ദേഹം ശക്തമായി പറയുന്നു. ഹിമാലയ ഇവാഞ്ചലിക്കൽ മിഷന്റെയും കാശ്മീർ ഇവാഞ്ചലിക്കൽ ഫെല്ലോഷിപ്പിന്റെയും സ്ഥാപക പ്രസിഡന്റാണ് റവ. ഡോ. പി.എം. തോമസ്. സംസ്ഥാനത്തു ആരാധാലയങ്ങൾ ഓരോന്നായി സർക്കാർ അടച്ചുപൂട്ടുകയാണ്. നിലവിലെ സാഹചര്യത്തിൽ ഹൗസ്‌ ചർച്ചുകൾക്കോ, പെന്തക്കോസ്ത് കൂട്ടായ്മകൾക്കോ മജിസ്‌ട്രേറ്റിന്റെ പെർമിഷൻ ലഭിക്കാൻ സാധ്യത ഇല്ലാത്തതിനാൽ ചർച്ചുകളിൽ ഇനി ആരാധന തുടരാനാകുമോ, ഉത്തർപ്രദേശിലെ സുവിശേഷീകരണത്തിന്റെ ഭാവിയെപ്പറ്റി ആശങ്കയറിയിച്ചുകൊണ്ട് യു പിയിൽ നിന്നും പാസ്റ്റർ ജെയിംസ് സാമുവേൽ ക്രിസ്ത്യൻ ലൈവ് മീഡിയയോട് പറഞ്ഞു. യു പിയിലുള്ള എല്ലാ സുവിശേഷകന്മാർക്കും ദൈവമക്കൾക്കും വേണ്ടി പ്രാർഥിക്കാം.

Leave A Reply

Your email address will not be published.