Ultimate magazine theme for WordPress.

*ന്യൂയോർക്കിൽ വിമാനം ട്രക്കുമായി കൂട്ടിയിടിച്ച് പൈലറ്റുമാർക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്*

 

ന്യൂയോർക്ക് : ന്യൂയോർക്കിലെ ലാ ഗാർഡിയ വിമാനത്താവളത്തിൽ തിങ്കളാഴ്ച പുലർച്ചെ ഉണ്ടായ വിമാനാപകടത്തിൽ പൈലറ്റും സഹപൈലറ്റും കൊല്ലപ്പെട്ടു. കാനഡയിൽ നിന്നെത്തിയ എയർ കാനഡ എക്‌സ്പ്രസ് വിമാനം ലാൻഡ് ചെയ്ത ശേഷം റൺവേയിലൂടെ നീങ്ങുന്നതിനിടെ അവിടെയുണ്ടായിരുന്ന ഫയർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അതിവേഗത്തിൽ ഗേറ്റിന് സമീപത്തേക്ക് നീങ്ങുന്നതിനിടെയാണ് ഈ അപ്രതീക്ഷിത അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം.

കാനഡയിലെ മോണ്ട്‌റിയലിൽ നിന്നുള്ള സിആർജെ-900 (CRJ-900) വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനം ട്രക്കിലിടിച്ചതിനെത്തുടർന്ന് നാല് അഗ്നിശമനസേനാ ജീവനക്കാർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവർ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. റൺവേയിൽ ഫയർ ട്രക്ക് ഉണ്ടായ സാഹചര്യം സുരക്ഷാ വീഴ്ചയാണോ എന്ന കാര്യത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അപകടത്തെത്തുടർന്ന് ലാ ഗാർഡിയ വിമാനത്താവളത്തിലെ സർവീസുകൾ താൽക്കാലികമായി തടസ്സപ്പെട്ടു. വ്യോമയാന മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി വരികയാണ്. വിമാനത്തിലെ യാത്രക്കാർ സുരക്ഷിതരാണോ എന്നതുൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ വരും മണിക്കൂറുകളിൽ പുറത്തു വരുമെന്ന് പ്രതീക്ഷിക്കുന്നു

Sharjah city AG

Comments are closed.