Ultimate magazine theme for WordPress.

പീഡനങ്ങൾ ക്രിസ്തു സഭയെ തളർത്തില്ല:ഡോ.കെ.ജെ. മാത്യു

പീഡകളോ ഉപദ്രവങ്ങളോ ഏറ്റാൽ പിൻമാറുന്നവരല്ല ക്രിസ്തു ശിഷ്യൻമാരെന്നും, നൂറ്റാണ്ടുകളായി പല പീഡനങ്ങളിലൂടെയും ഉപദ്രവങ്ങളിലൂടെയും കടന്നു പോയിട്ടും അതിനെ അതിജീവിച്ച ചരിത്രമാണ് ദൈവ സഭക്കും സത്യസുവിശേഷത്തിനുമുള്ളതെന്നും വർഗ്ഗീയവാദികളുടെ ക്രൂരപീഡനത്തിനിരയായ കരുനാഗപ്പള്ളി, വള്ളിക്കാവ് അസംബ്ലീസ് ഓഫ് ഗോഡ് ശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും ഭാര്യ ജോളി റെജിയേയും ആശുപത്രിയിൽ സന്ദർശിച്ചനന്തരം സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറി റവ.ഡോ. കെ.ജെ. മാത്യു പറഞ്ഞു. ക്രിസ്തീയ സഭയുടെ എക്കാലത്തെയും ചരിത്രത്തിൽ അപ്പോസ്തലൻമാർ തുടങ്ങി ആധുനിക ലോകത്തെ മിഷണറിമാർ വരെയുള്ളവർ പലനിലകളിൽ സഹിച്ച പങ്കപ്പാടുകകളെപറ്റി രേഖപ്പെടുത്തിയിട്ടുണ്ട്. രക്തസാക്ഷികളുടെ രക്തം സഭയുടെ വിത്താകുന്നു എന്ന പ്രസ്താവനക്കു പോലും സുവിശേഷ വ്യാപ്തിക്കുവേണ്ടി ചുടുനിണം ചൊരിഞ്ഞ, ജീവൻ വെടിഞ്ഞ ഒട്ടനവധി ദൈവഭക്തരുടെ അനുഭവങ്ങളുടെ ഗന്ധമുണ്ട്. മതബഹുലഭാരത പശ്ചാത്തലത്തിൽ ക്രിസ്തീയ സാക്ഷ്യം തനിമ നഷ്ടമാക്കാതെ ധൈര്യത്തോടെ പറയേണ്ടത് ഓരോ ക്രൈസ്തവൻ്റെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Sharjah city AG