Ultimate magazine theme for WordPress.

പാസ്റ്റർ റെജി പാപ്പച്ചനും സഹധർമ്മിണിക്കുമെതിരായ ഫാസിസ്റ്റ് ആക്രമം അപലപനീയം: പാസ്റ്റർ ടി.വി. പൗലോസ്

കരുനാഗപ്പള്ളി: അസംബ്ലീസ് ഓഫ് ഗോഡ് വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജിയെയും ആരാധനാലയത്തിൽ അതിക്രമിച്ചു കയറി ദേഹോദ്രപം ചെയ്ത നടപടിയെ അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് മുൻ സെക്രട്ടറി പാസ്റ്റർ ടി.വി. പൗലോസ് അപലപിച്ചു.

ക്രൂരമായി മർദ്ദനമേറ്റതിനെ തുടർന്നു കരുനാഗപള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന പാസ്റ്റർ റെജി പാപ്പച്ചനെയും ഭാര്യ ജോളി റെജിയെയും പാസ്റ്റർ പൗലോസ് ആശുപത്രിയിൽ സന്ദർശിച്ചു.

RSS മുതലായ തീവ്രഹിന്ദുത്വ സംഘടകളിൽ നിന്നുമായി കേരളത്തിൽ പലേടത്തും സുവിശേഷ പ്രവർത്തകരും പാസ്റ്റർമാരും പലപ്പോഴും അതിക്രമങ്ങളും ഉപദ്രവങ്ങളും നേരിടുന്നുണ്ടെന്നും സംസ്ഥാന സർക്കാർ അടിയന്തര നടപടികൾ ഇക്കാര്യത്തിൽ സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കരുനാഗപ്പള്ളി സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ അലക്സാണ്ടർ സാമുവൽ, പാസ്റ്റർമാരായ കെന്നടി പോൾ, റെജിമോൻ സി. ജോയ്, ലാലു പാപ്പച്ചൻ, തുടങ്ങിയവരും സെക്ഷനിലെ ശുശ്രൂഷകന്മാരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Leave A Reply

Your email address will not be published.