Official Website

പാസ്റ്റർ സാബു ജോൺ നിത്യതയിൽ

0 225

കോലഞ്ചേരി : ഐപിസി എറണാകുളം സെന്ററിലെ ശുശ്രൂഷകൻ തിരുവാണിയൂർ സാംസ് കോട്ടേജിൽ പാസ്റ്റർ സാബുജോൺ ( 53 ) നിത്യതയിൽ പ്രവേശിച്ചു . സംസ്കാരം ഡിസം .14 ന് നടക്കും . വയലാർ , ആർത്തുങ്കൽ , തോപ്പുംപടി , സൗദി , കരിയാട് എന്നീ സഭകളിൽ ശുശ്രുഷകനായും കുമ്പളങ്ങി ഐപിസി സഭ സ്ഥാപകശുശ്രൂഷകനുമായിരുന്നു .

ആനുകാലികപ്രസിദ്ധീകരണങ്ങളിൽ നല്ല ഒരു എഴുത്തുകാരനായിരുന്നു പാസ്റ്റർ സാബു   . പിവൈപിഎ, സൺ‌ഡേ സ്കൂൾ  ഭാരവാഹി , സുവിശേഷകൻ , മികച്ച സംഘാടകൻ എന്നീ തലങ്ങളിൽ ശ്രദ്ധേയ സാന്നിധ്യമായിരുന്നു . കരുവാറ്റ ബേത്ലഹേം ക്രിസ്ത്യൻ എഡ്യൂക്കേഷൻ സെന്റർ ബൈബിൾ സ്കൂൾ പൂർവ്വവിദ്യാർത്ഥിയാണ് . പലതവണ മരണത്തോട് മല്ലടിച്ചപ്പോഴും ദൈവദൂതസംഘത്തിന്റെ ദിവ്യസാന്നിധ്യം വചനവെളിപ്പാടിൽ അനുഭവിച്ച് അത്ഭുതരോഗശാന്തി താൻ അനുഭവിച്ചിട്ടുണ്ട് . ഭാര്യ : മേഴ്സി , മക്കൾ : കെസിയ , സാം

Comments
Loading...
%d bloggers like this: