Ultimate magazine theme for WordPress.

പാസ്റ്റർ ജോമോൻ മാത്യു ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ മീഡിയ ഡയറക്ടർ

കോട്ടയം : ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ മീഡിയ ഡയറക്ടറായി പാസ്റ്റർ ജോമോൻ മാത്യു ചുമതല ഏറ്റു. നവംബർ 05 ന് സ്റ്റേഡിയം ചർച്ചിൽ നടന്ന ഡപ്പാർട്ട്മെന്റ് ഭാരവാഹികളുടെ സ്ഥാനാരോഹണ ശുശ്രൂഷയിൽ ദൈവസഭ അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ. ജോമോൻ ജോസഫ് നിയമന ഉത്തരവ് നൽകി.

പാ. ജോമോൻ മാത്യു കഴിഞ്ഞ നാല് വർഷം ദൈവസഭയുടെ മുഖപത്രമായ ദൂതൻ മാസികയുടെ ചീഫ് എഡിറ്റർ ആയി പ്രവർത്തിച്ചു. ദൈവസഭ ക്രൂസേഡ് ഡിപ്പാർട്ട്മെന്റ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ ദൈവസഭ അടിമാലി സെന്റർ, സെന്റർ സെക്രട്ടറിയും, കണ്ണാടിപ്പാറ സഭയുടെ ശുശ്രൂഷകനുമാണ്. ദൈവസഭ സീനിയർ മിനിസ്റ്റർ നിത്യതയിൽ വിശ്രമിക്കുന്ന പാ. മാത്യു ജോർജിന്റെ മകനാണ് പാ. ജോമോൻ മാത്യു

Sharjah city AG
Leave A Reply

Your email address will not be published.