Ultimate magazine theme for WordPress.

പോസ്റ്റ്‌ വാഹനത്തിലേയ്ക്ക് വീണു; പാസ്റ്ററും കുടുംബവും രക്ഷപെട്ടു

കടുത്തുരുത്തി: ഐപിസി കുറവിലങ്ങാട് സെന്ററിലെ ഇറുമ്പയം സഭാ ശുശ്രൂഷകൻ പാസ്റ്റർ കെ ജെ മാത്തുകുട്ടിയുടെ കാർ പോസ്റ്റിലിടിച്ചു. പോസ്റ്റ്‌ കാറിന് പുറത്തേക്ക് വീണെങ്കിലും പാസ്റ്ററും ഭാര്യയും നിസ്സാര പരിക്കുകളാേടെ രക്ഷപെട്ടു.

പൂഴിക്കോൽ സെന്റ് ലൂക്ക് ക്നാനായ പള്ളിയുടെ മുൻപിൽ റോഡരികിൽ നിന്ന പോസ്റ്റിലാണ് കാർ ഇടിച്ചുനിന്നത്. പാസ്റ്ററുടെ ഭാര്യ ഫിലോമിനയ്ക്ക് കൈപ്പത്തിയ്ക്കു പൊട്ടൽ ഉണ്ട്. കാറിന്റെ മുൻഭാഗം നിശേഷം തകർന്നിട്ടുണ്ട്.

സഭാംഗമായ സാറാമ്മ (77) ഇന്നലെ രാത്രി മരിച്ചിരുന്നു. രാത്രി 12 ന് ആ വീട്ടിൽ എത്തിയ പാസ്റ്റർ അതിന് ശേഷം ഉറങ്ങാതെ അവിടെ ആയിരുന്നു. ഇന്ന് ഉച്ചയോടെ സംസ്കാരം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് അപകടം.

ഇരുപത്തൊന്നു ദിവസം ഉപവാസത്തിലായിരുന്നു കഴിഞ്ഞ ഞായറാഴ്ച്ച വരെ പാസ്റ്ററും ഭാര്യയും.

 

 

 

 

 

വാർത്ത: -സുനിൽ വേട്ടമല

Sharjah city AG

Comments are closed.