പാസ്റ്റർ എ. സഹായദാസ് നിത്യതയിൽ സംസ്കാരം ഇന്ന് മാർച്ച്‌ 9 ന്

0 257

തിരുവനന്തപുരം: അസംബ്ലീസ് ഓഫ് ഗോഡ് വലിയവിള ശുശ്രൂഷകൻ ആറാമട പാസ്റ്റർ എ. സഹായദാസ് (77) നിര്യാതനായി. കവി, ഗാനരചയിതാവ്, ഗ്രന്ഥകാരൻ എന്നീ നിലകളിൽ പ്രസിദ്ധനാണ് പരേതൻ. അദ്ധ്യാപകനായി ജോലി ചെയ്യുമ്പോൾ തന്നെ സുവിശേഷീകരണത്തിൽ ഉത്സാഹിയും സണ്ടേസ്കൂൾ പ്രവർത്തനങ്ങളിലെ സജീവസാന്നിധ്യവുമായിരുന്നു അദ്ദേഹം. അസംബ്ലീസ് ഓഫ് ഗോഡ് നെടുമങ്ങാട് സെക്ഷൻ സണ്ടേസ്കൂൾ കൺവീനറായി 28 വർഷം പ്രവർത്തിക്കുകയും നിരവധി സഭകൾ സ്ഥാപിക്കുകയും ചെയ്തു. തിരുവനന്തപുരം മേഖല സണ്ടേസ്കൂൾ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. കുറ്റിച്ചൽ, കുളപ്പട, പാലോട്, പനവൂർ, മുള്ളുവിള, ഉണ്ടപ്പാറ, കാരമൂട്, വലിയവിള, കാച്ചാണി തുടങ്ങിയ നിരവധി സഭകൾക്ക്‌ ആരംഭം കുറിച്ചു.
രചനയും സംഗീതവും നൽകി ഓഡിയോ കസ്സെറ്റ് വർഷങ്ങൾക്കു മുൻപ് പുറത്തിറക്കി. സദൃശ്യവാക്യങ്ങളും സഭാപ്രസംഗിയും കാവ്യരൂപത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. വിജ്ഞാനസുമങ്ങൾ, സോപാനം എന്നീ കവിത സമാഹാരങ്ങളും വചനദീപ്തി എന്ന ഗ്രന്ഥവും രചിച്ചിട്ടുണ്ട്.
ശുശ്രൂഷകൾ രാവിലെ 11 മണിക്ക് ആറാമട CSI ചർച്ചിന് സമീപമുള്ള സ്വഭവനത്തിൽ ആരംഭിക്കും. പ്രാധാനശുശ്രൂഷകൾ 4 മണിക്ക് അവസാനിപ്പിച്ച് പാറമല ദാസ് നഗറിൽ തയ്യാറാക്കിയ കല്ലറയിൽ സംസ്കരിക്കും.
ഭാര്യ: റിട്ട. അധ്യാപിക ദാമരീസ്
മക്കൾ: അനുജ ദാസ്, അനീഷ് സാം, അഭിലാഷ് ജോൺ
മരുമക്കൾ: ഷിബു വി. ചന്ദ്രൻ, ഷീജ സാം, നിഷ ജോൺ

Leave A Reply

Your email address will not be published.