Ultimate magazine theme for WordPress.

പാര്‍ലമെന്റ് പിരിച്ചുവിട്ടു, ഇസ്രയേല്‍ വീണ്ടും തിരഞ്ഞെടുപ്പിലേക്ക്

ജറുസലേം: ഇസ്രയേല്‍ വീണ്ടും തിരഞ്ഞെടുപ്പിലേക്ക്. പാര്‍ലമെന്റ് പിരിച്ചുവിട്ടിരിക്കുകയാണ് സര്‍ക്കാര്‍. വോട്ടെടുപ്പിലൂടെയാണ് ഇക്കാര്യം തീരുമാനിച്ചത്. നവംബറില്‍ തിരഞ്ഞെടുപ്പ് നടക്കുമെന്നും ഇതോടെ ഉറപ്പായി. നാല് വര്‍ഷത്തിനിടെ ഇസ്രയേലില്‍ നടക്കുന്ന അഞ്ചാമത്തെ പൊതുതിരഞ്ഞെടുപ്പാണിത്. നിലവില്‍ ഇസ്രയേലിന്റെ വിദേശകാര്യ മന്ത്രിയായി യെര്‍ ലാപ്പിഡിനെ കാവല്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തിട്ടുണ്ട്. ഇസ്രയേല്‍ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ കാലം ഭരിച്ച പ്രധാനമന്ത്രിയെന്ന പേരും ഇതോടെ നഫ്താലി ബെന്നെറ്റിന് ലഭിച്ചു. ഒരു വര്‍ഷം മാത്രമാണ് ബെന്നെറ്റിന്റെ സര്‍ക്കാര്‍ നീണ്ടുനിന്നത്. ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പന്ത്രണ്ട് വര്‍ഷത്തെ ഭരണത്തെ വീഴ്ത്തിയായിരുന്നു ബെന്നെറ്റിന്റെ വരവ്. വ്യത്യസ്ത പ്രത്യയശാസ്ത്രത്തിലുള്ള സര്‍ക്കാരായിരുന്നു ബെന്നറ്റിന്റേത്. അറബ് വിഭാഗവും ഇതിലുണ്ടായിരുന്നു. പാര്‍ലെന്റ് പിരിച്ചുവിടാനുള്ള പ്രമേയത്തെ 92 പേര്‍ പിന്തുണച്ചു. നവംബര്‍ ഒന്നിന് തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

Sharjah city AG