Ultimate magazine theme for WordPress.

പാർലമെന്റ് ആക്രമണക്കേസ്: കുറ്റപത്രത്തിലെ ആരോപണങ്ങൾ ട്രംപ് നിഷേധിച്ചു

വാഷിങ്ടൻ : പാർലമെന്റ് മന്ദിരമായ ക്യാപ്പിറ്റളിൽ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട കേസിൽ പരിഷ്കരിച്ച കുറ്റപത്രത്തിലെ ആരോപണങ്ങൾ ഡോണൾഡ് ട്രംപ് നിഷേധിച്ചു.

കേസിൽ കുറ്റക്കാരനല്ലെന്ന് വാദിക്കുമെന്ന് കോടതിയിൽ സമർപ്പിച്ച രേഖയിൽ ട്രംപ് വ്യക്തമാക്കി. പാർലമെന്റ് ആക്രമണക്കേസിൽ ട്രംപിനെതിരായ ആരോപണം മയപ്പെടുത്തി ഓഗസ്‌റ്റിലാണ് പുതിയ കുറ്റപത്രം സമർപ്പിച്ചത്. കേസ് നോക്കുന്ന സ്പെഷൽ കൗൺസൽ ജാക്ക് സ്മിത്ത് വാഷിങ്ടനിലെ ഫെഡറൽ കോടതിയിലാണു പുതിയ കുറ്റപത്രം നൽകിയത്.

Sharjah city AG

Comments are closed.