Ultimate magazine theme for WordPress.

കുമ്പനാട്ട് നൂറ്റൊന്ന് ദിവസത്തെ ഉപവാസ പ്രാർത്ഥന

കുമ്പനാട്: നൂറ്റൊന്നാമത് ഐപിസി ജനറൽ കൺവൻഷന് മുന്നോടിയായി നൂറ്റൊന്ന് ദിവസത്തെ ഉപവാസ പ്രാർത്ഥന കുമ്പനാട് ഹെബ്രോൻപുരത്തുള്ള പ്രയർ ചേമ്പറിൽ ഒക്ടോ. ഒന്ന് മുതൽ ജനുവരി 10 വരെ നടക്കുമെന്ന്
പബ്ളിസിറ്റി ചെയർമാൻ പാസ്റ്റർ ഫിലിപ്പ് പി തോമസ് അറിയിച്ചു.

ഇതോടെ ഐപിസിയുടെ ആത്മീയ സംഗമത്തിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുകയാണ്. ജനു. 12 മുതൽ 19 വരെയാണ് കൺവൻഷൻ. രാജ്യത്ത് ഐപിസിക്ക് 26 സംസ്ഥാന കൗൺസിലുകളും വിദേശത്ത് 18 റീജിയനുകളുമുണ്ട്. വ്യാഴാഴ്ച ജന. പ്രസിഡണ്ട് പാ.ഡോ. വൽസൻ ഏബ്രഹാമിൻ്റെ അദ്ധ്യക്ഷതയിൽ
കൂടിയ ജനറൽ കൗൺസിൽ കൺവൻഷൻ്റെ വിവിധ കമ്മിറ്റികളുടെ ചെയർമാൻമാരെ തിരഞ്ഞെടുത്തു. കമ്മിറ്റി പിന്നീട് വിപുലികരിക്കും.

കൺവൻഷൻ സബ് കമ്മിറ്റി ചെയർമാൻമാരായി താഴെ പറയുന്ന പാസ്റ്റർമാരെ നിയമിച്ചു. സംഗീതം – വൽസൻ ഏബ്രഹാം, പബ്ളിസിറ്റി – ഫിലിപ്പ് പി തോമസ്, പ്രാർത്ഥന – ബേബി വർഗീസ്, തിരുവത്താഴം- തോമസ് ജോർജ്, പന്തൽ- കാച്ചാണത്ത് വർക്കി ഏബ്രഹാം, സാമ്പത്തികം – ജോൺ ജോസഫ്, രജിസ്ട്രേഷൻ – കെ. കോശി, റിസപ്ഷൻ – റെജി ഓതറ താമസം – ബേബി കടമ്പനാട്, വിജിലൻസ് കേണൽ വി ഐ ലൂക്ക്, ഗതാഗതം – ചെറിയാൻ ജോർജ്, വെയ്സ്റ്റ് മാനേജ്മെൻ്റ് – പി എ ജോർജ്, പൊളൂഷൻ – സാം പനച്ചയിൽ മെഡിക്കൽ – ഡോ. ജോർജ് തോമസ്, കൗൺസലിംഗ് – ജയിംസ് ചാക്കോ, സ്തോത്ര കാഴ്ച – വർഗീസ് മാത്യു, ഹിന്ദി യോഗം – രാജൻ ചാക്കോ, യൂത്ത് അഡ്വാൻസ് – കിംഗ്സ്ലി ചെല്ലൻ, പാർക്കിംഗ് – എബി പെരുംമ്പെട്ടി.

Leave A Reply

Your email address will not be published.