Ultimate magazine theme for WordPress.

ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് കൗൺസിലിംഗ് ഡിപ്പാർട്ട്മെൻറ് ഭാരവാഹികൾ

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് കൗൺസിലിംഗ് ഡിപ്പാർട്ട്മെൻറ് ഭാരവാഹികളായി പാസ്റ്റർ ഫിന്നിജോസഫ് (ഡയറക്ടർ), ബ്രദർ അലൻ ബാലാജി (സെക്രട്ടറി), പാസ്റ്റർ ഷെർവിൻ വർഗീസ്, പാസ്റ്റർ ഷാജി ഫിലിപ്പ് ( സ്റ്റേറ്റ് കോഡിനേറ്റേഴ്സ്) പാസ്റ്റർ സ്റ്റാൻലി ജോയ്, പാസ്റ്റർ ജെഫി ഫിലിപ്പ്(ജോയിന്റ് സെക്രട്ടറിമാർ), പാസ്റ്റർ ജെൻസൺ ജോയ് (ട്രഷറർ ) എന്നിവരെ സ്റ്റേറ്റ് ഓവർസിയർ നിയമിച്ചു.

പാസ്റ്റർ ഫിന്നി ജോസഫ് സ്റ്റേറ്റ് കൗൺസിൽ മുൻ ട്രഷറർ, ദുബായ് ചർച്ച് ഓഫ് ഗോഡ് ശുശ്രൂഷകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ സ്റ്റേറ്റ് കൗൺസിൽ അംഗവും ഇളമ്പൽ സഭാ പാസ്റ്ററും ആണ്. സെക്രട്ടറി അലൻ ബാലാജി, തിരുവനന്തപുരം കല്ലിയൂർ സഭാംഗമാണ്. ബിടെക്, കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയർ ബിരുദധാരി ആണ്. ഐടി മാനേജർ (HLL Lifeacare Ltd. Govt. Of India ) ആയി പ്രവർത്തിക്കുന്നു. വൈപിഇ തിരുവനന്തപുരം സോൺ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. കൈസ്തവ എഴുത്തുപുര കേരളാ ചാപ്റ്റർ സെക്രട്ടറി, സൺഡേ സ്കൂൾ, സൗത്ത് സോൺ കമ്മിറ്റി അംഗം തുടങ്ങിയ ചുമതലകൾ വഹിക്കുന്നു.

മൗണ്ട് സീയോൻ കൗൺസിലിംഗ് സെന്റർ, കൗൺസിലിംഗ് സെമിനാറുകൾ, ബോധവത്കരണ ക്ലാസ്സുകൾ, മോട്ടിവേഷണൽ ക്ലാസ്സുകൾ തുടങ്ങിയവയാണ് കൗൺസിലിംഗ് ഡിപ്പാർട്ടുമെന്റിന്റെ പ്രധാന പ്രവർത്തനങ്ങൾ.

മറ്റ് ഭാരവാഹികളായി
പാസ്റ്റർ ജിനോഷ് പി ജോർജ്ജ്, പാസ്റ്റർ എബനേസർ എം. (കൗൺസിലിംഗ് കൺവീനേഴ്സ്)
പാസ്റ്റർ ബെന്നി ശമുവേൽ പാസ്റ്റർ മധു വി എം, പാസ്റ്റർ ക്രിസ്സഫർ ഫിലിപ്പ് (പ്രോഗ്രാം കൺവീനേഴ്സ്)
പാസ്റ്റർ സാജൻ യോഹന്നാൻ, പാസ്റ്റർ എബിൻ കുര്യൻ (യൂത്ത് & കിഡ്സ്) ബ്രദർ റോയി ജോൺ, ബ്രദർ ഐസക്ക് എബ്രഹാം (മീഡിയ കൺവീനേഴ്സ്)
പാസ്റ്റർ ജിനു എബ്രഹാം (ഓഫീസ് സെക്രട്ടറി) എന്നിവർ പ്രവർത്തിക്കും.

Sharjah city AG