കോട്ടയം: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ജനറൽ മിനിസ്റ്ററും കോട്ടയം പാക്കിൽ സഭാംഗവുമായ ഏബെൻ ഏസെർ പുത്തൻ വീട്ടിൽ പാസ്റ്റർ ദാനിയേൽ സാമൂവേൽ (74) നിത്യതയിൽ പ്രവേശിച്ചു. സംസ്ക്കാരം നാളെ രാവിലെ 8.30ന് പാക്കിൽ സെന്റ് തോമസ് പാരീഷ് ഹാളിൽ ശുശ്രൂഷ ആരംഭിച്ച് ഉച്ചയ്ക്ക് ഒരുമണിക്ക് പാക്കിൽ സഭയുടെ പരുത്തുംപാറയിലുള്ള സെമിത്തേരിയിൽ നടക്കും.